അനു മുരളി|
Last Updated:
ബുധന്‍, 29 ഏപ്രില്‍ 2020 (17:30 IST)
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ കൊല്ലത്തുള്ളവരാണ്. തിരുവനന്തപുരത്തും കാസർഗോഡും 2 പേർക്കും സ്ഥിരീകരിച്ചു. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരും ഒരാൾ മാധ്യമപ്രവർത്തകനുമാണ്. വാർത്താശേഖരണം വളരെ ശ്രദ്ധയോടെ ആയിരിക്കണമെന്നും മാധ്യമപ്രവർത്തകരെല്ലാം വളരെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അതേസമയം, പത്ത് പേർ ഇന്ന് ഡിസ്ചാർജ് ആയി വീടുകളിലേക്ക് മടങ്ങി. കണ്ണൂർ 3, കാസർകോട് -3 , കോഴിക്കോട് -3, പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് ഇന്ന് നെഗറ്റീവായവാരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതുവരെ 495 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 123 പേർ ചികിത്സയിലുണ്ട്.