പട്ടാമ്പിയില്‍ വിധിയെതിരായപ്പോള്‍ പ്രതി കോടതിയില്‍ നിന്നും മുങ്ങി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (12:10 IST)
പട്ടാമ്പിയില്‍ വിധിയെതിരായപ്പോള്‍ പ്രതി കോടതിയില്‍ നിന്നും മുങ്ങി. ആമക്കാവ് സ്വദേശി 39 കാരനായ ഹരിദാസനാണ് രക്ഷപ്പെട്ടത്. പട്ടാമ്പി അതിവേഗ കോടതിയില്‍ നിന്നാണ് ഇയാള്‍ കടന്നുകളഞ്ഞത്. 2021 ചാലിശ്ശേരി പോലീസ് ആണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍.

വിധി തനിക്ക് അനുകൂലമാകും എന്ന് പ്രതീക്ഷിച്ചാണ് ശനിയാഴ്ച ഇയാള്‍ കോടതിയില്‍ എത്തിയത്. എന്നാല്‍ പട്ടാമ്പി പോക്‌സോ കോടതി പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ ശിക്ഷയും വിധിച്ചു. ഇതോടെയാണ് ഇയാള്‍ കോടതിയില്‍ നിന്നും മുങ്ങിയത്. പ്രതിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :