കോടതി അലക്ഷ്യ കേസ്: ശിക്ഷയായി പ്രശാന്ത് ഭൂഷണിന് വിധിച്ചത് ഒരു രൂപ; അല്ലെങ്കില്‍ മൂന്ന് മാസം തടവ്

ശ്രീനു എസ്| Last Updated: തിങ്കള്‍, 31 ഓഗസ്റ്റ് 2020 (14:33 IST)
കോടതി അലക്ഷ്യ കേസില്‍ ശിക്ഷയായി പ്രശാന്ത് ഭൂഷണിന് സുപ്രീം കോടതി വിധിച്ചത് ഒരു രൂപയാണ്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവ് അനുഭവിക്കേണ്ടി വരും. കൂടാതെ മൂന്ന് വര്‍ഷത്തേക്ക് പ്രാക്ടീസില്‍ നിന്ന് വിലക്കുമെന്നും കോടതി അറിയിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റുചെയ്യുകയും മാസ്‌കും ഹെല്‍മറ്റും ഇല്ലാതെ ഇരിക്കുന്നുവെന്ന് പരാമര്‍ശം നടത്തിയതിനുമാണ് കേസ്. ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടെങ്കില്‍ അത് ഉന്നയിക്കാന്‍ കോടതിയില്‍ പ്രത്യേക സംവിധാനം ഉണ്ട്. ഇത് മാനിക്കാതെ പൊതു ഇടത്ത് കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിനാലാണ് കേസ്. സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷന്‍ നേരത്തേ അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :