ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സിലിങ്; യോഗ്യതയുള്ളവര്‍ ബന്ധപ്പെടുക

തെരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ ക്യാമ്പുകളില്‍ സേവനത്തിനായി നിയോഗിക്കും

Wayanad Land Slide
Wayanad Land Slide
രേണുക വേണു| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2024 (15:47 IST)

വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നു. ഈ മേഖലയില്‍ പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്കു മാത്രമായിരിക്കും സന്നദ്ധ സേവനത്തിന് അവസരം.

തെരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ ക്യാമ്പുകളില്‍ സേവനത്തിനായി നിയോഗിക്കും. യോഗ്യതയും താല്‍പര്യവുമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടെയുള്ള ബയോഡാറ്റ [email protected] എന്ന ഈ മെയില്‍ വിലാസത്തില്‍ അയക്കണം.

എംഎസ്സി സൈക്കോളജി, എം എ സൈക്കോളജി, എംഎസ്ഡബ്ല്യു (മെഡിക്കല്‍/സൈക്യാട്രി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയില്ലാത്തവരെയും ഔദ്യോഗികമായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടാത്തവരെയും ക്യാമ്പുകളില്‍ കൗണ്‍സലിംഗിന് അനുവദിക്കില്ലെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കൗണ്‍സലിംഗ് നോഡല്‍ ഓഫീസര്‍ കെ.കെ.പ്രജിത്ത് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :