അഴിമതിയില്‍ ഉണ്ടുറങ്ങുന്ന സര്‍ക്കാര്‍ ആണ് കേരളത്തിലേതെന്ന് വിഎസ്

തിരുവനന്തപുരം| JOYS JOY| Last Updated: ബുധന്‍, 17 ജൂണ്‍ 2015 (14:56 IST)
അഴിമതിയില്‍ ഉണ്ടുറങ്ങുന്ന സര്‍ക്കാര്‍ ആണ് കേരളത്തിലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. അരുവിക്കരയില്‍ തെരഞ്ഞെടുപ്പു പ്രചാരണവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയില്‍ ജനിച്ച് അഴിമതിയില്‍ ഉണ്ടുറങ്ങുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. കമിഴ്ന്നു കടന്നാല്‍ കാല്‍പ്പണം എന്ന രീതിയില്‍ എന്തിലും കേരളത്തില്‍ അഴിമതി നടക്കുകയാണ്.

പണിതിട്ടും പണിതിട്ടും പണി തീരാത്ത വീടു പോലെയാണ് അബ്‌ദുറബ്ബിന്റെ എസ് എസ് എല്‍ സിയെന്നും വി എസ് പരിഹസിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :