‘വീണ് പോകാത്ത ജനത‘; നിപയേയും സിക്കയേയും ഒടുവിൽ കൊറോണയേയും തുരത്തി കേരളം, ബിബിസിയിൽ കേരളത്തിന് അഭിനന്ദനം

ചിപ്പി പീലിപ്പോസ്| Last Updated: വ്യാഴം, 5 മാര്‍ച്ച് 2020 (15:05 IST)
വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി എങ്ങും പടർന്നു പിടിക്കുകയാണ്. ഇന്ത്യയിൽ നിലവിൽ 28 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. മൂന്ന് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ ശ്രദ്ധേയമായ ഇടപെടലും ശക്തമായ ആരോഗ്യ സുരക്ഷാ സംവിധാനവും ചികിത്സയും മൂലം അവരെ മൂന്ന് പേരെയും തിരികെ കൊണ്ട് വരാൻ കഴിഞ്ഞു.

കേരളത്തിൽ കൊറോണ ബാധിച്ച മൂന്ന് പേരും രോഗം ഭേദമായി തിരിച്ച് വീടുകളിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യയിൽ തെലങ്കാന, രാജസ്ഥാൻ, ഡൽഹി എന്നിവടങ്ങളിൽ കൂടി വൈറസ് വ്യാപകമായി പടർന്നു പിടിക്കുമ്പോൾ കേരളത്തിലെ അരോഗ്യവകുപ്പിന്റെ ഇടപെടൽ ഇന്ത്യക്ക് മാതൃകയാക്കാവുന്നതാണ്.


കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന്റെ മികവ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. ബിബിസി- യിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയിൽ കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതകൾ പരാമർശിക്കപ്പെടുകയുണ്ടായി.

നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ കേരളം മുന്നോട്ടു വച്ച മാതൃകയെ അവതാരക പ്രശംസിച്ചിരുന്നു. ഇത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി നമ്മുടെ പ്രാഥമിക ആരോഗ്യ സംവിധാനത്തിന്റെ ഇടപെടൽ ശേഷിയും, രോഗങ്ങളെ ഡയഗ്നോസ് ചെയ്യാനുള്ള മികവും കാരണമാണ് അത് സാധിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ പറഞ്ഞു.

ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ജനകീയമാക്കാനും ഈ ബോധ്യം നമുക്ക് കരുത്തു പകരുമെന്ന് മുഖ്യമന്ത്രി കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആകുന്നതിന് മുന്‍പേ ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി ...

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; കാമുകന്റെ വീട് ...

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; കാമുകന്റെ വീട് ഉള്‍പ്പെടെ ആറു കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് യുവതിയുടെ ഭര്‍ത്താവ്
വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ കാമുകന്റെ വീട് ഉള്‍പ്പെടെ ആറു ...

സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത ...

സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍
സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍. കേരള ...

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ ...

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം: 5 പോലീസുകാരുടെ ഫോണുകള്‍ പരിശോധിക്കും
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന്‌നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ 5 ...

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ...

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയത് മരണകാരണം
തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യയുടെ കാരണം ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ...