അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 മാര്‍ച്ച് 2021 (12:10 IST)
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് മുൻ എംപി ജോയ്‌സ് ജോർജ്. ഇടുക്കിയിൽ നടന്ന എൽഡിഎഫ് പ്രചാരണയോഗത്തിലാണ് മുൻ എംപിയുടെ മോശം പരാമർശം.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജുകളിൽ മാത്രമെ രാഹുൽ ഗാന്ധി പോവുകയുള്ളു. അവിടെ എത്തിയാൽ പെൺകുട്ടികളെ വളഞ്ഞു നിൽക്കാനും നിവർന്ന് നിൽക്കാനുമൊക്കെ അദ്ദേഹം പഠിപ്പിക്കും. പൊന്നു മക്കളെ രാഹുൽഗാന്ധിയുടെ മുന്നിൽ വളഞ്ഞു നിൽക്കാനും കുനിഞ്ഞു നിൽക്കാനും പോയേക്കരുത്. അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല. ഇങ്ങനത്തെ പരിപാടിയുമായാണ് പുള്ളി നടക്കുന്നത് എന്നായിരുന്നു ജോയ്‌സിന്റെ പരാമർശം.
അതേസമയം വിവാദപരാമർശം നടത്തിയ ജോയ്‌സ് ജോർജിനെതിരെ തിരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തിരെഞ്ഞെടുപ്പ് യോഗങ്ങളിൽ രാഹുൽ ഗാന്ധി സംസ്ഥാന സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായായിരുന്നു ജോയ്‌സ് ജോർജിന്റെ പരാമർശം.