കണ്‍സ്യൂമര്‍ ഫെഡിന് ഫണ്ട് അനുവദിച്ചില്ലെങ്കില്‍ രാജി വെക്കുമെന്ന് തച്ചങ്കരി

കൊല്ലം| JOYS JOY| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (13:07 IST)
കണ്‍സ്യൂമര്‍ ഫെഡിന് ഫണ്ട് അനുവദിച്ചില്ലെങ്കില്‍ രാജി വെക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയറക്‌ടര്‍ ടോമിന്‍ തച്ചങ്കരി. ഓണച്ചന്ത നടത്താന്‍ ആവശ്യമായ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ രാജി വെക്കുമെന്നാണ് എം ഡി മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അദ്ദേഹം രാജിക്കാര്യം അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഓണച്ചന്ത നടത്താന്‍ 116 കോടി രൂപയാണ് കണ്‍സ്യൂമര്‍ ഫെഡിന് അനുവദിച്ചത്. ഈ വര്‍ഷവും ഇത്രയും തുക നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 100 കോടി രൂപ അനുവദിച്ചതായാണ് ധനവകുപ്പ് അറിയിച്ചത്.

അതേസമയം, ചോദിച്ച പണം നല്‍കിയെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ 25 കോടി മാത്രമാണ് കണ്‍സ്യൂമര്‍ ഫെഡിന് ലഭിച്ചത്. ഈ പണം കൊണ്ട് അരിയും പല വ്യഞ്ജനങ്ങളും വാങ്ങി വിലക്കുറവില്‍ ചന്ത നടത്താനാകില്ലെന്ന് തച്ചങ്കരി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :