ന്യൂഡല്‍ഹി|
jibin|
Last Updated:
വെള്ളി, 1 ഏപ്രില്‍ 2016 (20:59 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 70 സീറ്റുകളില്‍ 32 എണ്ണത്തില്‍ സ്ഥാനാര്‍ഥികളെക്കുറിച്ച് ധാരണയായി. പത്തിലധികം സീറ്റുകളില്‍ യുവാക്കളെ ഉള്‍പ്പെടുത്തിയപ്പോള്‍ തൃശൂരില്‍ സിറ്റിംഗ് എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന് പകരം പദ്മജ വേണുഗോപാല്‍ സ്ഥാനാര്‍ഥിയാകും. അതേസമയം, തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയ ടിഎന്‍ പ്രതാപന് കയ്പമംഗലം നല്‍കിയിട്ടുണ്ട്. ആര്യാടന്‍ മുഹമ്മദ് പിന്മാറിയ നിലമ്പൂരില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കും. സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്ന കെ.പി അനില്‍കുമാര്‍ (കൊയിലാണ്ടി), വിവി പ്രകാശ് (തവനൂര്‍) എന്നിവര്‍ക്ക് സീറ്റില്ല. കണ്ണൂരില്‍ സതീശന്‍ പാച്ചേനി മത്സരിച്ചാല്‍ എപി അബ്ദുള്ളക്കുട്ടി തലശ്ശേരിയില്‍ മത്സരിക്കേണ്ടി വരും
ധാരണയായ സീറ്റുകള്‍
കോവളം-എം വിന്‍സെന്റ്, മാവേലിക്കര- ബൈജു കലാശാല, കായംകുളം- എം ലിജു, ചേര്‍ത്തല- എസ് ശരത്,
ഉടുമ്പന്‍ചോല- സേനാപതി വേണു, വൈക്കം- എസനീഷ്‌കുമാര്‍, അങ്കമാലി- റോജി എംജോണ്‍, പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പള്ളി, തൃശൂര്‍- പദ്മജ വേണുഗോപാല്‍, കൊടുങ്ങല്ലൂര്‍- കെപി ധനപാലന്‍, കയ്പമംഗലം- ടിഎന്‍ പ്രതാപന്‍, നെന്മാറ- എവി ഗോപിനാഥ്, ഷൊര്‍ണൂര്‍- ഹരിഗോവിന്ദന്‍, നിലമ്പൂര്‍- ആര്യാടന്‍ ഷൗക്കത്ത്, പൊന്നാനി- പിടി അജയമോഹന്‍, തവനൂര്‍- ഇഫ്തിക്കറുദ്ദീന്‍, കുന്നമംഗലം- ടിസിദ്ദിഖ്, ബേപ്പൂര്‍- ആദം മുല്‍സി, നാദാപുരം- കെ പ്രവീണ്‍കുമാര്‍, കൊയിലാണ്ടി- എന്‍ സുബ്രഹ്മണ്യന്‍, കണ്ണൂര്‍- സതീശന്‍ പാച്ചേനി, ഉദുമ- കെ സുധാകരന്‍, ധര്‍മ്മടം- എംസി ശ്രീജ, തൃക്കരിപ്പൂര്‍- കെപി കുഞ്ഞിക്കണ്ണന്‍.
അതേസമയം; സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ശക്തമായ തര്‍ക്കം തുടരുന്നെന്നു സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ രംഗത്തെത്തി. കോൺഗ്രസ് സ്ഥാനാർഥികളെ ശനിയാഴ്‌ചയും തുടരുമെന്നും. മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ സ്ക്രീനിങ് കമ്മിറ്റി ശനിയാഴ്‌ച രാവിലെ ഒമ്പത് മണിക്ക് വീണ്ടും ചേര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്ന് പൂർണമായ പട്ടിക പുറത്തിറക്കുമെന്നും ഇന്നത്തെ ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്നും സുധീരൻ വ്യക്തമാക്കി.