തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (11:29 IST)
മുസ്ലീം ലീഗുമായുള്ള പ്രശ്നം യുഡിഎഫിനെ ബാധിക്കില്ലെന്നു കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ചിലയിടങ്ങളില്‍ പ്രശ്നം അവിടെ തന്നെ ഒതുക്കി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്- ലീഗ് ബന്ധം ആരു വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മില്‍ ചിലയിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ആ പ്രശ്‌നങ്ങള്‍ പ്രതികൂലമാകാതെ ഒതുക്കി നിര്‍ത്തും. കോണ്‍ഗ്രസ് - ലീഗ് ബന്ധം ദുര്‍ബലമാക്കില്ല. അത് ദൃഡമായ ബന്ധമാണ്. ആരു വിചാരിച്ചാലും ആ ബന്ധം തകര്‍ക്കാന്‍ സാധിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.