തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട് സീറ്റുകളിലും ബിജെപിക്ക് അട്ടിമറി ജയം; രണ്ടിടത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്, വോട്ട് ബിജെപിക്ക് മറിച്ചെന്ന് ആരോപണം !

രേണുക വേണു| Last Modified ബുധന്‍, 18 മെയ് 2022 (13:25 IST)

സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ തൃപ്പൂണിത്തുറ നഗരസഭയില്‍ നേട്ടമുണ്ടാക്കി ബിജെപി. തൃപ്പൂണിത്തുറ നഗരസഭയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളില്‍ ബിജെപി ജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടതോടെ നഗരസഭയില്‍ എല്‍ഡിഎഫിന് കേവലഭൂരിപക്ഷം നഷ്ടമായി.

ഇളമനത്തോപ്പില്‍ (11), പിഷാരികോവില്‍ (46) എന്നീ വാര്‍ഡുകളാണ് എല്‍ഡിഎഫിന് നഷ്ടമായത്. രണ്ടിടത്തും ബിജെപി ജയിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തുമായി.

ഇളമനത്തോപ്പില്‍ 363 വോട്ടുകള്‍ നേടിയാണ് ബിജെപി സ്ഥാനാര്‍ഥി വള്ളി രവി ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാര്‍ഥി പ്രദീഷ് ഇ.ടി.ക്ക് 325 വോട്ടുകള്‍ ഉണ്ട്. ബിജെപിയുടെ ഭൂരിപക്ഷം വെറും 38 വോട്ടുകള്‍ മാത്രം. മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന് കിട്ടിയത് വെറും 70 വോട്ടുകള്‍. കഴിഞ്ഞ തവണത്തേക്കാള്‍ 150 വോട്ട് കുറവ് ! കോണ്‍ഗ്രസ് വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്ക് പോയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷിബു മലയിലിന് വെറും 70 വോട്ടുകള്‍ മാത്രം കിട്ടി എന്നത് വോട്ട് കച്ചവടത്തിന്റെ സൂചനയാണെന്ന് ഇടതുപക്ഷം ആരോപിക്കുന്നു.

പിഷാരികോവില്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി രതി രാജു 468 വോട്ടുകളുമായി വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാര്‍ഥി സംഗീത സുമേഷിന് കിട്ടിയത് 452 വോട്ട്. ബിജെപി സ്ഥാനാര്‍ഥിയുടെ ജയം വെറും 16 വോട്ടുകള്‍ക്ക് മാത്രം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശോഭന തമ്പിയുടെ വോട്ട് 251 ! ഈ സീറ്റിലും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടെന്നാണ് ആരോപണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

തീരുവയ്ക്ക് എതിര്‍തീരുവ! ഇന്ത്യയ്‌ക്കെതിരെ 100ശതമാനം തീരുവ ...

തീരുവയ്ക്ക് എതിര്‍തീരുവ! ഇന്ത്യയ്‌ക്കെതിരെ 100ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
തിരുവെയ്ക്കിതിര്‍ത്തിരുവ ഇന്ത്യയ്‌ക്കെതിരെ 100% ചുങ്കം ചുമത്തുമെന്ന് അമേരിക്കന്‍ ...

കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന് ആരോപണം; ...

കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന് ആരോപണം; ഒരു ബോട്ടുടമയുടെ കുടുംബം നേടിയത് 30 കോടിയെന്ന് യോഗി ആദിത്യനാഥ്
കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി ...

അഷ്ടമുടി കായലില്‍ തിമിംഗലസ്രാവ്; ഒന്നരടണ്‍ ഭാരമുള്ള ...

അഷ്ടമുടി കായലില്‍ തിമിംഗലസ്രാവ്; ഒന്നരടണ്‍ ഭാരമുള്ള തിമിംഗലസ്രാവിനെ കരയ്‌ക്കെത്തിച്ചത് ക്രെയിന്‍ ഉപയോഗിച്ച്
അഷ്ടമുടി കായലില്‍ തിമിംഗലസ്രാവിനെ ചത്തനിലയില്‍ കണ്ടെത്തി. ഒന്നരടണ്‍ ഭാരമുള്ള ...

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 15 പേര്‍ ...

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം. സംഭവത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ...

Pakistan Suicide Bombing: പാക് സൈനിക കേന്ദ്രത്തില്‍ ...

Pakistan Suicide Bombing: പാക് സൈനിക കേന്ദ്രത്തില്‍ ചാവേറാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു
ബോംബുകള്‍ ഒളിപ്പിച്ച കാറുമായി രണ്ട് ചാവേറുകള്‍ സൈനിക താവളത്തിലേക്ക്