തിരുവനന്തപുരം|
Last Updated:
ശനി, 28 ജൂണ്‍ 2014 (09:32 IST)
ജനറല്‍ ആശുപത്രിയിലെ സംഘര്‍ഷത്തെതുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെങ്കല്‍ചൂള സ്വദേശി സുദര്‍ശനനാണ് (55) മരിച്ചത്. മര്‍ദ്ദനമേറ്റ നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന് (50) വ്യാഴാഴ്ച മരണപ്പെട്ടിരുന്നു.
ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായത്. ഇകടയ്ക്കല് എസ്ഐ വഴിയില്‍ നിന്നും പിടിച്ചുകൊണ്ടുവന്ന മണിലാല്‍ എന്ന രോഗിയാണ് ഇവരെ മര്‍ദ്ദിച്ചതെന്ന് കന്റോണ്‍മെന്റ് പൊലീസ് പറഞ്ഞു. ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നു.
മദ്യാസക്തിയില്‍ നിന്ന് മോചിതനാകാനുള്ള ചികിത്സയിലായിരുന്നു ഇയാള്‍. ഇയാളുടെ ചികിത്സ കഴിഞ്ഞിട്ടും ആശുപത്രി വിടാതിരുന്നതായും പറയപ്പെടുന്നു. കൊല്ലപ്പെട്ട കൃഷ്ണന് നെയ്യാറ്റിന്‍കര സ്വദേശിയാണ്. ഇയാള്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ആശിപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
മണിലാലിന്റെ അമ്മയെ കൃഷ്ണന് മോശമായി ചിത്രീകരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറപ്പെടുന്നു.