അഭിറാം മനോഹർ|
Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (18:07 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ
ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ്ണ ലോക്ക്ഡൗണിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എതിർത്തു.
കേസുകൾ കൂടുന്ന പ്രദേശങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ മതിയെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് എടുത്തത്. കൊവിഡിനൊപ്പം ജീവിക്കുന്ന തരത്തിലേക്ക് നമ്മൾ മാറേണ്ടി വരും. ഓൺലൈനായാണ് സർവകക്ഷി യോഗം നടക്കുന്നത്. യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം.