എസ്എഫ്ഐ പടയോട്ടം വീണ്ടും, എംജി കോളജുകള്‍ തൂത്തുവാരി!

കോട്ടയം, എസ്എഫ്ഐ, കെഎസ്‌യു, എബിവിപി, Kottayam, Maharajas, SFI, KSU, ABVP
കോട്ടയം| Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (18:59 IST)
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എസ് എഫ് ഐക്ക് തിളങ്ങുന്ന വിജയം. സര്‍വകലാശാലയ്ക്ക് കീഴിയില്‍ സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന മിക്ക കോളജുകളിലും എസ് എഫ് ഐ ആണ് വിജയം നേടിയത്.

കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ മികച്ച വിജയമാണ് എസ് എഫ് ഐക്ക് നേടാനായത്. കോട്ടയം ജില്ലയില്‍ 100 ശതമാനം വിജയമാണ് എസ് എഫ് ഐ സ്വന്തമാക്കിയത്. തെരഞ്ഞെടുപ്പ് നടന്ന 37 കാമ്പസുകളില്‍ 37 എണ്ണത്തിലും എസ് എഫ് ഐ വിജയം നേടി.

പത്തനംതിട്ട ജില്ലയിലെ 16 കാമ്പസുകളില്‍ 14 എണ്ണത്തിലും എസ് എഫ് ഐ വിജയം നേടി. എറണാകുളം ജില്ലയിലെ 41 കാമ്പസുകളില്‍ 37 എണ്ണമാണ് എസ് എഫ് ഐ യൂണിയന്‍ ഭരണം സ്വന്തമാക്കിയത്.

എറണാകുളം മഹാരാജാസ് കോളജിലെ മുഴുവന്‍ സീറ്റും സ്വന്തമാക്കി എസ് എഫ് ഐ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :