കലക്ടറുടെ 'ഒറിജിനല്‍' മാപ്പിന് പിന്നില്‍ പിണറായി; ശക്തമായ നടപടിയുടെ സൂചന മുഖ്യമന്ത്രി നല്‍കിയപ്പോള്‍ കലക്ടര്‍ നിലപാട് മാറ്റി

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്ന് കലക്ടര്‍ - എംപി തര്‍ക്കം പരിഹരിക്കപ്പെട്ടു.

Collector Bro, Prashanth Nair, MK Raghavan, Kozhikode, pinarayi vijayan കളക്‌ടര്‍ ബ്രോ, പ്രശാന്ത് നായര്‍, ഫേസ്‌ബുക്ക്, എം കെ രാഘവന്‍, കോഴിക്കോട്, പിണറായി വിജയന്‍
സജിത്ത്| Last Modified തിങ്കള്‍, 4 ജൂലൈ 2016 (17:55 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്ന് കലക്ടര്‍ - എംപി തര്‍ക്കം പരിഹരിക്കപ്പെട്ടു. കലക്ടറുടെ നടപടികളെ പറ്റി എം കെ രാഘവൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി കര്‍ശന നടപടിയെടുക്കാൻ നിര്‍ദേശം നല്‍കുമെന്ന സാഹചര്യത്തിലാണ് കലക്ടര്‍ എൻ പ്രശാന്ത് ഫേസ്‌ബുക്കിലൂടെ എം പിയോട് മാപ്പ് പറഞ്ഞത്.

എം കെ രാഘവന്റെ പരാതി ഗൗരവത്തോടെ പരിഗണിച്ച ശേഷം ഈ പ്രശ്നത്തില്‍ ഇടപെടാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞതിനപ്പുറം ഇനിയൊന്നും തനിക്ക് പറയാനില്ലെന്ന നിലപാടിലാണ് കലക്ടര്‍. കലക്ടറുടെ നടപടിയില്‍ തൃപ്തിയുണ്ടെന്ന് എം കെ രാഘവനും പ്രതികരിച്ചു. അതേസമയം കലക്ടര്‍ക്കെതിരെ
കടുത്തഭാഷയില്‍ വിമര്‍ശനവുമായി വീക്ഷണം മുഖപ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്തു.

പ്രശാന്ത് നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ്

“ഇത്‌ എന്റെ സ്വകാര്യ ഫേസ്ബുക്ക്‌ പേജാണ്‌. മറ്റേതൊരു പൗരനേയും പോലെ, ഒരു ശരാശരി മലയാളിയെ പോലെ, ഞാൻ സുഹൃത്തുക്കളും ബന്ധുക്കളുമായി സംവദിക്കുകയും, പല കാര്യങ്ങളും പങ്കു വെക്കുകയും, ചളി അടിക്കുകയും ഒക്കെ ചെയ്യുന്ന ഇടം.

ബഹു. കോഴിക്കോട്‌ എം.പി. ശ്രീ.എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതിൽ വിഷമമുണ്ട്‌. വ്യക്തിപരമായ പ്രശ്നം വ്യക്തിപരമായി തന്നെ പറഞ്ഞ്‌ തീർക്കണം എന്നുമുണ്ട്‌. തെറ്റിദ്ധാരണകൾ ഉണ്ടാക്കാനും വളർത്താനും ഇടയിൽ പലരും ഉണ്ട്‌ എന്നും ഞാൻ മനസ്സിലാക്കുന്നു.

ബഹു. എം.പി.യെ അപമാനിക്കാൻ ഞാൻ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലും ഒക്കെ ഏറെ ഉന്നതിയിലുള്ള ബഹു. എം പിയോട്‌ അശേഷം ഈഗോ കാണിക്കേണ്ട ആവശ്യവും ഇല്ല.

ഇന്ന് അദ്ദേഹം എന്നെ അപക്വമതിയെന്നും, അവിവേകിയെന്നും, അധാർമ്മികനെന്നും ഒക്കെ വിളിച്ചതായി കേട്ടു. ഇത്രയും കടുത്ത വാക്കുകൾ പറയണമെങ്കിൽ അദ്ദേഹത്തിന്‌ എന്നോട്‌ എന്ത്‌ മാത്രം ദേഷ്യം തോന്നിക്കാണും. അതിന്‌ ഞാൻ തന്നെയാണ്‌ പൂർണ്ണമായും ഉത്തരവാദി എന്ന് പറയാൻ എനിക്ക്‌ മടിയില്ല.
ചില കാര്യങ്ങളിൽ, ചില സന്ദർഭങ്ങളിൽ ഞാനും വളരെ ഇമോഷനലായി ഇടപെടാറുണ്ട്‌ എന്നതു സമ്മതിക്കുന്നു. നമ്മളെല്ലാവരും മനുഷ്യരാണല്ലൊ. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത്‌ എന്ന് തന്നെയാണ്‌ എന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ മനസ്സിന്‌ വിഷമം തോന്നിച്ച, എന്റെ ഭാഗത്ത്‌ നിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമ ചോദിക്കുന്നു.
ഔദ്യോഗിക കാര്യങ്ങൾ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്‌. കാര്യങ്ങൾ പറഞ്ഞ്‌ നേരിട്ട്‌ ബോധ്യപ്പെടുത്താനാകും എന്നാണ്‌ എന്റെ വിശ്വാസം, കോഴിക്കോടിന്‌ വേണ്ടി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയില്‍ ആയുര്‍വേദ ...

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും ...

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍
സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെയെന്ന് പ്രശസ്ത ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്
ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തുമെന്നും എന്ത് സംഭവിക്കുമെന്ന് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...