Last Updated:
ശനി, 20 ഏപ്രില്‍ 2019 (18:08 IST)
തൃശ്ശൂർ ജില്ലാ കളക്ടർ ടി വി അനുപമക്ക് വീണ്ടും അഭിനന്ദനപ്രവാഹം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ സഹപ്രവർത്തകർക്കൊപ്പം വോട്ടിംഗ് സാമഗ്രികൾ ചുമക്കുന്ന കളക്ടറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഇലക്ഷൻ ചുമതലയിലുള്ള സഹപ്രവർത്തകരായ പൊലീസ് സാമഗ്രികളുടെ പെട്ടി അനുപമ ചുമന്ന് ഓഫീസിലേക്ക് കൊണ്ടുവയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. തോമസ് ചാണ്ടി വിഷയത്തിൽ എടുത്ത നിലപാടുകളും പ്രളയ സമയത്തുള്ള പ്രവർത്തനങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.