സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2024 (20:17 IST)
കെഎസ്എഫ്ഇക്ക് ലാപ്‌ടോപ്പ് വാങ്ങാന്‍ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ചുവെന്നുള്ള വാദം വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കെഎസ്എഫ്ഇക്ക്
ലാപ്‌ടോപ്പ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യം. ഇത് തികച്ചും തെറ്റായ പ്രചരണമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായി ലാപ്‌ടോപ്പ് വാങ്ങാന്‍ കെഎസ്എഫ്ഇക്ക്
നല്‍കിയ തുകയാണ് ഇതൊന്നും വിദ്യാശ്രീ പദ്ധതിയും വിദ്യാകിരണം പദ്ധതിയും സംയോജിപ്പിച്ച് സര്‍ക്കാര്‍ 81.43 കോടി രൂപ കെഎസ്എഫ്ഇയ്ക്ക് നല്‍കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.