അഭിറാം മനോഹർ|
Last Modified ബുധന്‍, 12 ഓഗസ്റ്റ് 2020 (17:58 IST)
സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 880 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1068 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ 51 പേർ വിദേശത്ത് നിന്നും 64 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 22 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അഞ്ച് കൊവിഡ് മരണങ്ങളും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു.
കാസർഗോസ് സ്വദേശി ഷംസുദീൻ 53, തിരുവനന്തപുരം സ്വദേശി കനകരാജ് 50, എറണാകുളം സ്വദേശി മറിയംകുട്ടി 77,
കോട്ടയം കാരപ്പുഴ സ്വദേശി ടിപി ദാസപ്പൻ, കാസർകോഡ് സ്വദേശി ആദംകുഞ്ഞ്, ഇടുക്കി സ്വദേശി അജിതൻ 55 എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 266, മലപ്പുറം 261 , എറണാകുളം 121,
ആലപ്പുഴ 118,
കോഴിക്കോട് 93,
പാലക്കാട് 81,കോട്ടയം 76, കാസർകോട് 68, ഇടുക്കി 42, കണ്ണൂര്‍ 31, പത്തനംതിട്ട 19, തൃശ്ശൂർ 19, വയനാട് 12, കൊല്ലം 5 എന്നിങ്ങനെയാണ്. കഴിഞ 24 മണിക്കൂറിൽ 28,664 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്.