തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്

രേണുക വേണു| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (12:15 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. മയോ ക്ലിനിക്കിലെ ചികില്‍സയ്ക്കായി ഈ മാസം 23ന് അമേരിക്കയിലേക്കു പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കി. വിദേശകാര്യമന്ത്രാലയത്തിനാണ് അനുമതിക്കായി അപേക്ഷ നല്‍കിയത്. ഏപ്രില്‍ 23 മുതല്‍ മേയ് മാസം വരെയാണ് അനുമതി തേടിയിരിക്കുന്നത്. യുഎസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :