ഹരിപ്പാട് രമേശ് ചെന്നിത്തല ലീഡ് ചെയ്യുന്നു, ബത്തേരിയിൽ സി കെ ജാനു പിന്നിൽ

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഹരിപ്പാട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുന്നു. അതേസമയം, ത്രികോണ മത്സരം നടക്കുന്ന സുൽത്താൻ ബത്തേരിയിൽ എൻ ഡി എ സ്ഥാനാർത്ഥി സി കെ ജാനു പിന്നിലാണ്. ഇരുമുന്നണികളെയും പിന്ന

തിരുവനന്തപുരം| aparna shaji| Last Modified വ്യാഴം, 19 മെയ് 2016 (08:51 IST)
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഹരിപ്പാട് ആഭ്യന്തരമന്ത്രി വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുന്നു. അതേസമയം, ത്രികോണ മത്സരം നടക്കുന്ന സുൽത്താൻ ബത്തേരിയിൽ എൻ ഡി എ സ്ഥാനാർത്ഥി സി കെ ജാനു പിന്നിലാണ്. ഇരുമുന്നണികളെയും പിന്നിലാക്കി സിറ്റിംങ്ങ് എം എൽ എ ഐസി ബാലകൃഷ്ണനാണ് മുന്നിൽ.

ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :