സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (09:01 IST)
സംസ്ഥാനത്ത് ഇന്നുമുതല്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. പകുതി സീറ്റുകളില്‍ മാത്രമായിരിക്കും കാണികളെ ഇരുത്തുകയുള്ളു. വെനം 2, ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ എന്നിവയാണ് പ്രദര്‍ശനത്തിന് എത്തുന്നത്. മറ്റന്നാള്‍ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യമെത്തുന്ന മലയാള ചിത്രം. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് നവംബര്‍ 12നാണ് എത്തുന്നത്.
ആറുമാസത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്ത്
സിനിമ തുടങ്ങുന്നത്. രണ്ടുദിവസമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു.