കവളപ്പാറയിലെ ദുരന്തമുഖത്ത് നിന്ന് ഗ്രൂപ്പ് സെൽഫി; പുരോഹിതർക്കെതിരെ പ്രതിഷേധം

  christian priests , kavalappara , കവളപ്പാറ , പുരോഹിതര്‍ , സെല്‍‌ഫി
നിലമ്പൂർ| Last Modified ശനി, 17 ഓഗസ്റ്റ് 2019 (19:12 IST)
സംസ്ഥാനത്തെ ഞെട്ടിച്ച ദുരന്തഭൂമിയില്‍ നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്ത ക്രൈസ്‌തവ പുരോഹിതർക്കെതിരെ വ്യാപക പ്രതിഷേധം. ഉരുൾപൊട്ടല്‍ നടന്ന മുത്തപ്പൻ കുന്ന് പശ്ചാത്തലത്തിൽ വരുന്നതാണ് ചിത്രമാണ് വൈദികള്‍ പകര്‍ത്തിയത്.

ക്രൈസ്‌തവ സഭയിലെ ഉന്നത പദവി അലങ്കരിക്കുന്ന പുരോഹിതനടക്കം 12 പേരാണ് ചിരിച്ച് കളിച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തത്. മണ്ണിനടിയില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിന് ഇടയിലാണ് വൈദികള്‍ ഫോട്ടോ എടുത്തത്.

വൈദികള്‍ ചിത്രം പകര്‍ത്തുമ്പോള്‍ ഇവര്‍ക്ക് പിന്നിലായി രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ കാണാം. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. കവളപ്പാറയിൽ മണ്ണിനടിയിൽ ഉള്ള 21 പേർക്കായി ഇപ്പോഴും ഊർജ്ജിതമായ തെരച്ചിൽ നടക്കുകയാണ്. 38 പേരെയാണ് ഇതുവരെ കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :