ലക്ഷങ്ങള്‍ തട്ടി: ചിട്ടിയുടമ പിടിയില്‍

തൊടുപുഴ:| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (20:29 IST)
ചിട്ടി നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തു മുങ്ങിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ചെറായി സ്വദേശി ശിവദാസന്‍ നായരാണ് മരട് പൊലീസിന്‍റെ വലയിലായത്. 65 ഓളം പേരാണ് ഇയാള്‍ക്കെതിരെ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.


ഇടപാടുകാരില്‍ നിന്ന് 15 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തു മുങ്ങിയത്. കഴിഞ്ഞ മാസം പത്താം തീയതിയോടെയാണ് സ്ഥാപനം പൂട്ടി ഇയാള്‍ ഒളിവിലായത്. സ്ഥാപനത്തിന് മരട്, തൊടുപുഴ, തൃപ്പൂണിത്തുറ, പിറവം എന്നിവിടങ്ങളില്‍ ശാഖകളുണ്ടായിരുന്നു.

തൊടുപുഴ സി.ഐ. ജില്‍സണ്‍ മാത്യുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കേസ് അന്വേഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :