കുട്ടിക്കടത്ത്: മുതലെടുക്കുന്നത് ഇടനിലക്കാര്‍,കൂട്ടുനിന്ന് ഓര്‍ഫനേജുകള്‍

തിരുവനന്തപുരം| VISHNU.NL| Last Modified വെള്ളി, 6 ജൂണ്‍ 2014 (11:04 IST)
സംസ്ഥാനത്തേക്ക് ജാര്‍ഖണ്ഡില്‍നിന്ന് കുട്ടികളെ കടത്തിയ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുന്നു. കുട്ടികളെ കോണ്ടുവന്നത് അന്നാഥാലയ നടത്തിപ്പുകാരും ഇടനിലക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

കുട്ടികളെ എത്തിക്കമെന്ന് പറഞ്ഞ് എണ്ണത്തിനനുസരിച്ച് ഇടനിലക്കാര്‍ അനാഥാലയ നടത്തിപ്പുകാരില്‍ നിന്ന് പണം വാങ്ങുന്നതിനു പുറമെ കുട്ടികളുടെ മാതാപിതാക്കളുടെ കൈയ്യില്‍ നിന്നും ഒരുകുട്ടിക്ക് 1500 രൂപമുതല്‍ 5000 രൂ‍പ വരെ കൈപ്പറ്റിയിരുന്നതായി ഇവരുടെ മാതാപിതാക്കള്‍ തന്നെ പറയുന്നു.

യാത്രാ ചെലവ്,അഡ്മിഷന്‍ ഫീസ്, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ക്കായാണ് തുക ഇടനിലക്കാര്‍ വാങ്ങിയിരുന്നത്. അതേ സംയം കുട്ടികളെ വിട്ടുനല്‍കാന്‍ വിസമ്മതിക്കുന്ന മാതാപിതാക്കളെ പണം നല്‍കി പ്രലോഭിപ്പിച്ച് കുട്ടികളെ കൊണ്ടുവരുകയും ഇവര്‍ ചെയ്യാറുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നു.

ജാര്‍ഖണ്ഡില്‍ 15 വയസുവരെ കുട്ടികളുടെ വിദ്യാഭ്യാസവും അവരുടെ ഭക്ഷണവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ അവിടുത്തെ ജനങ്ങളുടെ അജ്ഞത മുതലെടുത്ത് കുട്ടികള്‍ക്ക് കേരളത്തില്‍ മികച്ച വിദ്യാഭ്യാസവും മറ്റും ലഭിക്കുമെന്ന് പറഞ്ഞാണ് കുട്ടികളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടിരുന്നത്.

അതേസമയം മുക്കം അനാഥാലയം സാമൂഹിക നീതി വകുപ്പിന് നല്‍കിയ അഗതി സര്‍ട്ടിഫിക്കറ്റുകള്‍ ഭൂരിഭാഗവും വ്യാജവും കേരളത്തില്‍ വച്ചുതന്നെ ക്രിതൃമമായി നിര്‍മ്മിച്ചതാണെന്നും വ്യക്തമായിട്ടും വകുപ്പ് നടപടി സ്വീകരിക്കാതിരുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്.

വ്യത്യസ്ഥ ജില്ലയില്‍ നിന്നു വന്ന കുട്ടിളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ ഒരേ വില്ലെജോഫീസടെ ഒപ്പാണുള്ളതെന്ന് പ്രമുഖ ചാനല്‍ രേഖകള്‍ സഹിതം വാര്‍ത്ത പുറത്തു വിട്ടു. ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാ‍വുന്ന കുറ്റമാണ് മുക്കം ഓര്‍ഫനേജ് നടത്തിപ്പുകാര്‍ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :