വീണ്ടും കുട്ടിക്കടത്ത്: കായംകുളത്ത് 11 കുട്ടികളെ സിആര്‍പിഎഫ് പിടികൂടി

 പൊലീസ് , കുട്ടിക്കടത്ത് , പൊലീസ് , അറസ്‌റ്റ് , കായംകുളം , സിആര്‍പിഎഫ്
കായംകുളം| jibin| Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (12:55 IST)
അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന സംഭവങ്ങളില്‍ അന്വേഷണം നടക്കുബോഴും കായംകുളത്ത് 11 കുട്ടികളെ റയിൽവേ പൊലീസ് പിടികൂടി. ഏറനാട് എക്സ്പ്രസിൽ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. കസ്റ്റഡിയിലെടുത്ത കുട്ടികളെ ആലപ്പുഴ ചൈൽഡ് ലൈനിന്റെ സംരക്ഷണയിലേക്ക് മാറ്റി.

അഞ്ചിനും 12നുമിടയിൽ പ്രായമുള്ള 11 കുട്ടികളെ ട്രെയിനില്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ യാത്രക്കാര്‍ റയിൽവേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ കൈവശം മതിയായ രേഖകൾ ഇല്ലായിരുന്നു. പത്തനാപുരത്തെ മതപഠനശാലയിലേക്ക് കൊണ്ടുവരികയാണെന്നാണ് കൂടെയുള്ളവരുടെ വിശദീകരണം.

കുട്ടികളെ കസ്‌റ്റഡിയിലെടുത്ത അധികൃതര്‍ മതിയായ രേഖകൾ ഹാജരാക്കാൻ മതപഠനശാലയ്ക്ക് നിർദേശം നൽകി. ജാർഖണ്ഡിൽ നിന്നാണ് കുട്ടികളെ എത്തിച്ചതെന്ന് കൂടെ ഉണ്ടായിരുന്നവര്‍ വ്യക്തമാക്കി. നേരത്തെ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കും കുട്ടികളെ അനധികൃതമായി കൊണ്ടുവന്നിരുന്നു. ഇത് പിടികൂടിയതോടെയാണ് കുട്ടികളെ കടത്തുന്നത് വാർത്തകളിൽ നിറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :