കൊച്ചി|
jibin|
Last Modified ചൊവ്വ, 16 ജൂണ്‍ 2015 (13:59 IST)
അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും നൂറുകണക്കിന് കുട്ടികള്‍ സംസ്ഥാനത്തേക്ക് എത്തുകയും, ഇവരെ എന്തിനാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്ന് വ്യക്തമല്ലാത്തതുമായ സാഹചര്യത്തില്‍ കുട്ടികളെ കൊണ്ടുവരുന്നത് അന്വേഷിക്കേണ്ടതാണെന്ന് സിബിഐ. ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ തയാറാണെന്നും
സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
നൂറുകണക്കിന് കുട്ടുകള്‍ ഓരോ വര്‍ഷവും കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവത്തിക്കുകയും ചെയ്യുന്നു. ഇവരെ എന്തിനാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്ന് വ്യക്തമല്ല. ഇവിടെയെത്തിയ കുട്ടികള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നുവെന്നും അറിയില്ല. പിന്നീട് കുട്ടികള്‍ എങ്ങോട്ട് പോകുന്നുവെന്ന കാര്യവും വ്യക്തമല്ല. അതുകൊണ്ടുതന്നെ പ്രാഥമിക അന്വേഷണത്തിന് തങ്ങള്‍ ഒരുക്കമാണെന്നും അതിന് കോടതി തന്നെ ഉത്തരവിടണമെന്നും സിബിഐ ആവശ്യപ്പെട്ടു.
ഇതിനിടെ മരടിലെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ തുടര്‍നടപടി സംബന്ധിച്ച് നിലപാടറിയിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടു. അരുണാചല്‍ പ്രദേശില്‍ നിന്നുളള 19 കുട്ടികള്‍ തിരിച്ചുപോകാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.