ചിക്കു റോബർട്ട് വധം; കസ്റ്റഡിയിലായിരുന്ന ഭർത്താവ് മോചിതനായി

ചിക്കുവിന്റെ വധത്തില്‍ ഒമാന്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു

chikku robert, murder case , murder , police , oman , arrest ചിക്കു റോബോര്‍ട്ട് , പൊലീസ് , വധം , അറസ്‌റ്റ് , ലിന്‍‌സണ്‍ തോമസ് , കൊലപാതകം
മസ്കറ്റ്| jibin| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (16:29 IST)
ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബർട്ടിന്റെ വധവുമായി ബന്ധപ്പെട്ട് ഒമാൻ പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന ഭർത്താവ് ലിൻസൺ തോമസ് മോചിതനായി. സംഭവം നടന്ന് നാല് മാസത്തിന് ശേഷമാണ് ലിൻസണെ മോചിപ്പിച്ചത്.

ലിൻസൺ നിരപരാധിയെന്ന് ബോധ്യപ്പെട്ടതിനാലാണ് പൊലീസ് നടപടി. കസ്റ്റഡിയിലുള്ള പാസ്പോർട്ട് ലഭിച്ചാലുടൻ
ലിൻസൺ നാട്ടിലേക്ക് പോന്നേക്കും. ഒമാനിലുള്ള സഹോദരനൊപ്പമാണ് ലിൻസൺ ഇപ്പോഴുള്ളത്. വരും ദിവസങ്ങളിൽ
നടപടിക്രമങ്ങൾ പൂർത്തിയാക്കി പാസ്പോർട്ട് നൽകുമെന്നാണ് റിപ്പോര്‍ട്ട്.

നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ലിന്‍സന്‍ പറഞ്ഞു. അധികൃതര്‍ നല്ല രീതിയിലായിരുന്നു പെരുമാറിയത്. ചിക്കുവിന്റെ ഘാതകരെ കണ്ടെത്താന്‍ പൊലീസ് കഴിയുമെന്ന് ലിന്‍സന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സലാലയിലെ ബദറുല്‍ സമാന്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു ചിക്കു. ലിന്‍സന്‍ അതേ ആശുപത്രിയില്‍ ക്ലയന്റ് റിലേഷന്‍സ് ഓഫീസറായിരുന്നു. ഒമാനിലെ സലാലയില്‍ വച്ചാണ് ഗര്‍ഭിണിയായ ചിക്കു റോബര്‍ട്ട് കുത്തേറ്റ് മരിച്ചത്. വധവുമായി ബന്ധപ്പെട്ട് ഒമാൻ പൊലീസ് ഇതുവരെ 200 ഓളം പേരെ ചോദ്യം ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :