വിശ്വാസികളെ മുൻനിർത്തി ശബരിമല യുദ്ധഭൂമിയാക്കുന്നു, രാഷ്‌ട്രീയ ലക്ഷ്യമാണെങ്കിൽ അത് നേർക്കുനേർ ആകാം: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

വിശ്വാസികളെ മുൻനിർത്തി ശബരിമല യുദ്ധഭൂമിയാക്കുന്നു, രാഷ്‌ട്രീയ ലക്ഷ്യമാണെങ്കിൽ അത് നേർക്കുനേർ ആകാം: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം| Rijisha M.| Last Modified ചൊവ്വ, 20 നവം‌ബര്‍ 2018 (10:54 IST)
ശബരിമയില്‍ നടക്കുന്നത് ഭക്തിയുടെ പേരിലുള്ള സമരമല്ലെന്നും സംഘപരിവാര്‍ അജണ്ടയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് പരമാവധി സംയമനം പാലിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ അടക്കം ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന ഘട്ടം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ഈ വിഷയത്തിൽ കോൺഗ്രസ്സ് ബിജെപിയുടെ കൂടെ ചേർന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആചാര സംരക്ഷണം ആവശ്യപ്പെടുന്നവര്‍ തന്നെ ആചാരം ലംഘിച്ചെന്നും ഭക്തര്‍ക്ക് സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ സംഘപരിവാറിന്റേത് വെറും രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്‌ട്രീയ ലക്ഷ്യം കണ്ട് അവർ ഏതറ്റം വരെ പോകാനും തയ്യാറാണ്. അതുകൊണ്ടുതന്നെ ശബരിമല യുദ്ധഭൂമിയാക്കുകയാണ് ബിജെപി പ്രവർത്തകർ. രാഷ്‌ട്രീയ ലക്ഷ്യമെങ്കിൽ അത് നേർക്കുനേർ ആകാമെന്നു അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :