വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 8 ജനുവരി 2016 (08:37 IST)
സംസ്ഥാനത്തിന്റെ വിവിധ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍. വെള്ളിയാഴ്ച, വിവിധ കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയത്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി തുടങ്ങിയവരെയാണ് മുഖ്യമന്ത്രി പ്രധാനമായും കാണുക. ഗ്രാമവികസന മന്ത്രി കെ സി ജോസഫും മുഖ്യമന്ത്രിയോടൊപ്പം ഉണ്ട്.

കേന്ദ്രമന്ത്രിമാരെ കൂടാതെ, കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹഡ്‌കോയുടെ സി എം ഡിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :