പാമോലിന്‍ കേസ്: മുഖ്യമന്ത്രി രാജിവെക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം| Last Modified വ്യാഴം, 8 ജനുവരി 2015 (19:31 IST)
പാമോലിന്‍ കേസിലെ ഹൈക്കോടതി വിധിയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന്
സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സര്‍ക്കാരിനെതിരായ കുറ്റപത്രമാണ് അദ്ദേഹം പറഞ്ഞു.

അതിനിടെ ഹൈക്കോടതി വിധിയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും മുരളീധരന്‍ പറഞ്ഞു.

നേരത്തെ പാമോലിന്‍ കേസില്‍ കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. കേസ് അവസാനിപ്പിക്കാനാകില്ലെന്ന വിജിലന്‍സ് കോടതിവിധി ഹൈക്കോടതി അംഗീകരിച്ചിരുന്നു. നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന് തുല്യമാണ് സംസ്ഥാനസര്‍ക്കാരിന്റെ നീക്കമെന്നും കോടതി പറഞ്ഞിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :