ഇറച്ചിക്കോഴി വില കുതിക്കുന്നു; കോഴിക്കോട് കിലോയ്ക്ക് 240 രൂപ !

രേണുക വേണു| Last Modified ശനി, 17 ജൂലൈ 2021 (10:46 IST)

കേരളത്തില്‍ ഇറച്ചിക്കോഴി വില കുതിക്കുന്നു. കോഴിക്കോട് ജില്ലയില്‍ ഇന്ന് കോഴിയിറച്ചിക്ക് 240 രൂപയാണ് വില. ഒരു മാസത്തിനിടെ 100 രൂപ കൂടി. മറ്റ് പല ജില്ലകളിലും കോഴിയിറച്ചിക്ക് 150 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്. ഫാമുകള്‍ കോഴി ഉല്‍പാദനം എഴുപത് ശതമാനംവരെ കുറച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം. തുടര്‍ച്ചയായ വിലയിടിവും ലോക്ക്ഡൗണ്‍ ആശങ്കകളുമാണ് ഫാമുകളില്‍ ഉത്പാദനം കുറയ്ക്കാന്‍ കാരണം. കോഴിത്തീറ്റവില കൂടുന്നതും ഇറച്ചിക്കോഴി വില ഉയരാന്‍ കാരണമായി. കോഴിത്തീറ്റ വില കുറയാതെ ഇനി ഇറച്ചിക്കോഴി വില കുറയ്ക്കില്ലെന്നാണ് ഫാം ഉടമകള്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :