സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (13:41 IST)
ചേര്‍ത്തലയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ വയോധികയെ കബളിപ്പിച്ച് ഓണം ബംബര്‍ ടിക്കറ്റുകളുമായി യുവാക്കള്‍ കടന്നു. 18ാം വാര്‍ഡിലെ എഴുപത്തെട്ടുകാരിയായ സരോജിനിയെയാണ് യുവാക്കള്‍ കബളിപ്പിച്ചത്. ബൈക്കിലെത്തിയ രണ്ടുയുവാക്കളാണ് അക്രമം നടത്തിയത്.
600രൂപ വിലവരുന്ന രണ്ടുടിക്കറ്റുകളുമായാണ് ഇവര്‍ കടന്നുകളഞ്ഞത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് പത്തുവര്‍ഷം മുന്‍പ് ഉപജീവനത്തിനായി ലോട്ടറി വില്‍പ്പന ആരംഭിച്ചതാണ് ഇവര്‍.