വൈഗ അണക്കെട്ട് തുറന്നു, മുല്ലപ്പെരിയാറിലെ ജലം കൊണ്ടുപോകുന്നത് തമിഴ്‌നാട് കുറച്ചേക്കും

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (19:36 IST)
മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം തമിഴ്നാട് സംഭരിക്കുന്ന തേനി ജില്ലയിലെ അണക്കെട്ട് തുറന്നു. മുല്ലപ്പെരിയാറിൽ നിന്ന് പരമാവധി വെള്ളം എടുക്കാൻ തുടങ്ങിയതും തേനിയിൽ ഉണ്ടായ അതിശക്തമായ മഴയുമാണ് അണക്കെട്ട് നിറയാൻ ഇടയാക്കിയത്.

തേനിയിൽ മഴ ശക്തമായതിനാൽ
മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചാൽ അത് മുല്ലപ്പെരിയാറിലും പ്രതിസന്ധി സൃഷ്‌ടിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :