Chelakkara By-Election Results 2024 Live Updates: ചേലക്കരയില്‍ എല്‍ഡിഎഫ് മുന്നേറ്റം; രാധാകൃഷ്ണന്റെ ഭൂരിപക്ഷം 10,000 കടന്നു

ചേലക്കരയില്‍ 72.77 ശതമാനമാണ് ഇത്തവണത്തെ പോളിങ്

Ramya Haridas, UR Pradeep and K Balakrishnan
Ramya Haridas, UR Pradeep and K Balakrishnan
രേണുക വേണു| Last Updated: ശനി, 23 നവം‌ബര്‍ 2024 (12:12 IST)



Chelakkara By-Election Results 2024 Live Updates: ചേലക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. രാവിലെ പത്തോടെ ചേലക്കരയില്‍ ആര് ജയിക്കുമെന്ന കാര്യത്തില്‍ വ്യക്തതയാകും. ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം തത്സമയം, സമഗ്രമായി അറിയാന്‍ വെബ് ദുനിയ മലയാളത്തിന്റെ ഈ ലിങ്ക് സന്ദര്‍ശിക്കുക.

12:11 PM:
ഇവിഎം കൗണ്ടിങ് പതിനൊന്ന് റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 11,362 വോട്ടിന് ലീഡ് ചെയ്യുന്നു.

12:00 PM:
ഇവിഎം കൗണ്ടിങ് പത്ത് റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 11936 വോട്ടിന് ലീഡ് ചെയ്യുന്നു.

11:48 AM:
ഇവിഎം കൗണ്ടിങ് ഒൻപതാം റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 10955 വോട്ടിന് ലീഡ് ചെയ്യുന്നു.

11:32 AM:
ഇവിഎം കൗണ്ടിങ് എട്ടാം റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ്
10,291 വോട്ടിന് ലീഡ് ചെയ്യുന്നു.

11:24 AM:
ഇവിഎം കൗണ്ടിങ് ഏഴാം റൗണ്ട് പൂർത്തിയായപ്പോൾ
എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 9,281 വോട്ടുകൾക്ക് മുന്നിൽ


11:00 AM:
ഇവിഎം കൗണ്ടിങ് ആറാം റൗണ്ട് പൂർത്തിയായപ്പോൾ
എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 8,938 വോട്ടുകൾക്ക് മുന്നിൽ

10:30 AM:എൽഡിഎഫ് ലീഡ് നില 8,567 ആയി ഉയർത്തി

10.10 AM: ഇവിഎം കൗണ്ടിങ് നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 7,598 വോട്ടിന് ലീഡ് ചെയ്യുന്നു

9.50 AM: ഇവിഎം കൗണ്ടിങ് മൂന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 5,834 വോട്ടിന് ലീഡ് ചെയ്യുന്നു

9.20 AM: ചേലക്കരയില്‍ എല്‍ഡിഎഫ് ജയത്തിലേക്ക്? ഇവിഎം കൗണ്ടിങ് രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 3,781 വോട്ടിന് ലീഡ് ചെയ്യുന്നു

9.00 AM:
ഇവിഎം കൗണ്ടിങ് ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി 1,890 വോട്ടിന് ലീഡ് ചെയ്യുന്നു

8.50 AM: ചേലക്കരയില്‍ എല്‍ഡിഎഫ് ലീഡ് ഉയരുന്നു. യു.ആര്‍.പ്രദീപിന്റെ ലീഡ് 1,800 ലേക്ക്

8.30 AM: ചേലക്കരയില്‍ പ്രദീപിന്റെ മുന്നേറ്റം. ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ പ്രദീപിന്റെ ലീഡ് 1,700 കടന്നു

8.10 AM: പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആദ്യ ഫലസൂചനയില്‍ മൂന്ന് വോട്ടിന് യു.ആര്‍.പ്രദീപ് മുന്നില്‍

ചേലക്കരയില്‍ 72.77 ശതമാനമാണ് ഇത്തവണത്തെ പോളിങ്. 2,13,103 വോട്ടര്‍മാരില്‍ 1,55,077 പേര്‍ വോട്ട് രേഖപ്പെടുത്തി. ചെറുതുരുത്തി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രം. വോട്ടെണ്ണലിനു 19 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്.


തിരഞ്ഞെടുപ്പ് അപ്‌ഡേറ്റ് അതിവേഗം ലഭിക്കാന്‍ വെബ് ദുനിയ മലയാളം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ:
ഇവിടെ ക്ലിക്ക് ചെയ്യുക

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി യു.ആര്‍.പ്രദീപും യുഡിഎഫ് സ്ഥാനാര്‍ഥിയായി രമ്യ ഹരിദാസും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ.ബാലകൃഷ്ണനുമാണ് ചേലക്കരയില്‍ മത്സരിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ചേലക്കര. കെ.രാധാകൃഷ്ണന്‍ ലോക്സഭയിലേക്ക് പോയ സാഹചര്യത്തിലാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :