ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2024 (21:36 IST)
തിരുവനന്തപുരം : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിൽ തമഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നേമം ശാന്തിവിള സദേശിനി മഹാലക്ഷ്മിയിൽ നിന്ന്
3 ലക്ഷം രൂപാ തട്ടിയെടുത്ത ചെന്നൈ ജി.എം. പേട്ട റോഡ് റോയപുരം പ്രഭു എന്ന 39 കാരനാണ് നേമം പോലീസിൻ്റെ പിടിയിലായത്.

മഹാലക്ഷ്മിയിൽ നിന്ന് സെപ്തംബർ ഒക്ടോബർ മാസങ്ങളിലായാണ് ഇയാൾ പണം തട്ടിയെടുത്തത്. വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂ ആയിരുന്നു തട്ടിപ്പ്
തുടക്കത്തിൽ കുറച്ചു പണം നിക്ഷേപിച്ച ശേഷം ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയും അതിന് കൂടുതൽ പണം നൽകിയുമായിരുന്നു ആളുകളെ പ്രതി വലയിലാക്കിയിരുന്നത്. വിശ്വാസം വരുന്നവർ പിന്നീട് കൂടുതൽ പണം നിക്ഷേപിച്ചു കഴിയുമ്പോൾ ഈ തൊഴിൽ സൈറ്റുകൾ തന്നെ അപ്രത്യക്മാവും വിവിധ സംസ്ഥാനങ്ങളിൽ ആയിട്ടാണ് തട്ടിപ്പു സംഘത്തിൻ്റെ കണ്ണികൾ പ്രവർത്തിക്കുന്നത്. പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേമം എസ് മനീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :