സ്വർണ്ണ പണയ ആഭരണങ്ങൾക്ക് പകരം മുക്കുപണ്ടം വച്ചു 26 കിലോ സ്വർണ്ണം തട്ടിയെടുത്ത ബാങ്ക് മാനേജർ ഒളിവിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 16 ഓഗസ്റ്റ് 2024 (18:11 IST)
കോഴിക്കോട് : ബാങ്കിൽ പണയം വച്ച 26244 ഗ്രാം സ്വർണ്ണത്തിനു പകരം മുക്കുപണ്ടം വച്ചശേഷം സ്വർണ്ണം തട്ടിയെടുത്ത കേസിലെ പ്രതിയായ ബാങ്ക് മാനേജർ മുങ്ങിയതായി റിപ്പോർട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര എടോടി ശാഖയിലെ മുൻ മാനേജരായ ജയകുമാർ (34) ആണ് 17 കോടിയിൽ പരം രൂപാ വില വരുന്ന സ്വർണ്ണവുമായി മുങ്ങിയത്.

തമിഴ്നാട്ടിലെ മേട്ടുപ്പാളയം സ്വദേശിയാണ് ജയകുമാർ. 2021 ലാണ് ജയകുമാർ ഇവിടെ മാനേജരായി സ്ഥലംമാറിഎന്നിയത്. അടുത്തിടെ ഇയാളെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജയകുമാർ അവിടെയെത്തി ചാർജെടുത്തിരുന്നില്ല.
ഇപ്പോൾ നടന്ന റീ അപ്രൈസലിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ 2021 ജൂൺ മുതൽ 2024 ജൂലൈ വരെ ആകെ 42 അക്കൗണ്ടുകളിലാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. നിലവിലെ ശാഖാ മാനേജരായ ഇർഷാദിൻ്റ പരാതിയിൽ കേസെടുത്ത് ജയകുമാറിനെ കണ്ടെത്താനായി പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :