കൊല്ലം|
Sajith|
Last Modified ബുധന്‍, 20 ജനുവരി 2016 (11:16 IST)
പൊലീസ് വേഷം ധരിച്ച് മോഷണം നടത്തുന്ന വിരുതന്മാരെ ഒറിജിനല്‍ പൊലീസ് വലയിലാക്കി. കഴിഞ്ഞ ദിവസം നീണ്ടകരയില്‍ മോഷണം നടത്തുന്നതിനിടെയാണു
ചവറ കളീക്കതറ തെക്കതില്‍ സുജിത് (28),
നീണ്ടകര കരുത്തറ തൈക്കൂട്ടത്തില്‍ പോള്‍ മാര്ട്ടിന് (37) എന്നിവര്‍ പിടിയിലായത്.
സുജിത്ത് എസ് ഐയുടെ വേഷത്തിലും പോള്‍ പി സി ചമഞ്ഞും കാക്കി പാന്റ്സ്, പൊലീസ് ഷൂസ് എന്നിവ ധരിച്ചാണ് ബൈക്കില്‍ കറങ്ങി രാത്രി മോഷണം നടത്തുന്നത്. നീണ്ടകരയില്‍ മത്സ്യതൊഴിലാളികളെ വിരട്ടി പണം തട്ടിയെടുക്കാന്‍ ശ്രമിക്കവേയാണ് ഇരുവരെയും പൊലീസ് കുടുക്കിയത്.
നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് ഇരുവരും. പോളിന്റെ സഹോദരന് പീഡനക്കേസില്‍ ജയിലില്‍ കഴിയവേ ജയില്‍ സന്ദര്‍ശിച്ച വേളയില്‍ ജയിലില്‍ വച്ച് പരിചയപ്പെട്ടതാണ് സുജിത്തിനെ.
സുജിത്തിന്റെ സി ആര് പി യില്‍ ഉള്ള സഹോദരന്റെ യൂണിഫോം അടിച്ചുമാറ്റിയാണ് ഇവര്‍ എസ് ഐയും പി സി യും ആയി കവര്‍ച്ച നടത്താനിറങ്ങിയിരുന്നത്. നീണ്ടകരയില്‍ വച്ച് മത്സ്യതൊഴിലാളികളില്‍ നിന്ന് പണം തട്ടിയെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതും ഇവരായിരുന്നു