മുരുകന്റെ മരണം: ആ​റ് ഡോ​ക്ട​ർ​മാ​ർ പ്ര​തി​കള്‍, വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം അറസ്റ്റെന്നും അന്വേഷണ സംഘം

മുരുകന്റെ മരണം: ചികിത്സയിൽ വീഴ്‌ച വരുത്തിയ ആറ് ഡോക്‌ടർമാർ പ്രതികൾ

തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 23 നവം‌ബര്‍ 2017 (11:50 IST)
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രു​ക​ൻ മരണമടഞ്ഞ സംഭവത്തില്‍ ആ​റ് ഡോ​ക്ട​ർ​മാ​ർ പ്ര​തി​ക​ളാകും. മുരുകനെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ റസിഡന്റ് ഡോക്ടറും രണ്ടാം വർഷ പി ജി വിദ്യാർത്ഥിയും ഗുരുതര വീഴ്ച വരുത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി.

കൂടാതെ കൊല്ലം മെഡിസിറ്റി, മെഡിട്രിന എന്നീ ആശുപത്രികളിലെ ഡോക്ടർമാരെയും പ്രതികളാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഈ ​ഡോ​ക്ട​ർ​മാ​ർ ഒന്നുമനസുവച്ചിരുന്നെങ്കില്‍ മു​രു​ക​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു എന്നും അന്വേഷണ സംഘം കണ്ടെത്തി.

കേസിൽ നിന്ന് കൊല്ലം കിംസ്, എസ്.യു.ടി റോയൽ ആശുപത്രികളെ ഒഴിവാക്കി. കേ​സി​ൽ 45 സാ​ക്ഷി​ക​ളാണുള്ളത്. വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം പ്ര​തി​ചേ​ർ​ക്ക​പ്പെ​ടു​ന്ന ഡോ​ക്ട​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :