ചങ്ങരംകുളം|
Sajith|
Last Modified ബുധന്‍, 9 മാര്‍ച്ച് 2016 (10:50 IST)
മാന്ത്രികക്കുടത്തിലൂടെ പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിപ്പ് നടത്തിവന്ന സംഘത്തിലെ പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാളിലെ ഒരു ഹോട്ടലില്‍ വച്ചാണ് ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള സംഘത്തെ പൊലീസ് വലയില്‍ വീഴ്ത്തിയത്.
ഒന്നാം പ്രതി നരിപ്പറമ്പ് സ്വദേശി കറുങ്ങേടത്ത് ജയപ്രകാശ്(43), രണ്ടാം പ്രതി കേരള പീപ്പിള്‍ ഡവലപ്പ്മെന്റ് ഫോറം എന്ന സംഘടനയുടെ ചെയര്മാന് കൂടിയായ, പറളി സ്വദേശി സരസ് അപ്പാര്‍ട്ട്മെന്റിലെ എ കെ. അബ്ദുറഹിമാന് (43), പുറങ്ങ് സ്വദേശി പാലക്ക വളപ്പില്‍ അബ്ദുള്‍ റഷീദ് (27), ഈഴുതുരുത്തി സ്വദേശി മുക്കാണത്ത് പറമ്പില്‍ വിജയ്കുമാര്‍ (47), പാലക്കാട് കല്ല്യാന്പളളി സ്വദേശി ഗായത്രി ഹൗസില്‍ പ്രേമചന്ദ്രന് (38), എടപ്പാള്‍ വട്ടംകുളം സ്വദേശി വേരുപുലാക്കല് അബ്ദുല്‍ സലീം (39), കോലളമ്പ് സ്വദേശി കൊരട്ടിയില്‍ ഹഫീസുദ്ദീന്‍ (32), ഒലവക്കോട് സ്വദേശി റാഹിയ മന്‍സിലില്‍ നിഷാദ് അഹമ്മദ് എന്ന നിസാര്‍ (29), കുറ്റിയാടി സ്വദേശി പറച്ചാലില്‍ മനോഹരന് (41), തൃശൂര്‍ പഴയന്നൂര്‍ സ്വദേശി തെഞ്ഞേതില് ലത എന്ന ദ്രൗപതി (24) എന്നിവരാണ് പിടിയിലായത്.
രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് ചങ്ങരംകുളം പൊലീസ് അറിയിച്ചു. വയനാട്ടിലെ ആദിവാസികളുടെ കുടുംബത്തിലെ ഗോത്ര വിഭാഗങ്ങളിലെ ക്ഷേത്രത്തിലുള്ള മാന്ത്രിക താഴികക്കുടം സ്വന്തമാക്കിയാല്‍ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്തതായാണ് പൊലീസ് അറിയിച്ചത്. ഇതിനായി പ്രത്യേകം ഏജന്റുമാരെയും നിയമിച്ചിട്ടുണ്ടെന്നറിയുന്നു.