തീവ്രന്യൂനമർദ്ദം നാളെ മാന്നാർ കടലിടുക്കിൽ, സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്ക് സാധ്യത

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (18:13 IST)
സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്നതീവ്രന്യൂനമർദ്ദം നാളെ രാവിലെയോടെ മാന്നാർ കടലിടുക്കിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഇതിൻ്റെ ഫലമായി അടുത്ത മൂന്ന് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം പെയ്യാൻ സാാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :