എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 18 ഡിസംബര്‍ 2020 (20:19 IST)
തൃശൂര്‍: ചാലക്കുടി നഗരസഭാ കൗണ്‍സിലിലേക്ക് ഭാര്യയും ഭര്‍ത്താവും തുടര്‍ച്ചയായി നാലാം തവണയും വിജയം കൈവരിച്ചു. ഷിബു വാലപ്പനും ആലീസ് ഷിബുവുമാണ്. ചാലക്കുടി നഗരസഭയിലേക്ക് അപൂര്‍വ നേട്ടവുമായി എത്തിയത് ആദ്യം ഇവര്‍ നഗരസഭയിലേക്ക് എത്തിയപ്പോള്‍ വിവാഹിതര്‍ അല്ലായിരുന്നു. ഇരുവര്‍ക്കുമിടയില്‍ ഉണ്ടായ പ്രണയം വിവാഹത്തില്‍ കലാശിച്ചു. പിന്നീടുള്ള തുടര്‍ച്ചയായ നാല് തിരഞ്ഞെടുപ്പുകളിലും ഇവര്‍ ഇരുവരും വാര്‍ഡുകള്‍ മാറിമാറി മത്സരിച്ചെങ്കിലും ജനം ഇവരെ കൈവിട്ടില്ല.
ഇവരുടെ തെരഞ്ഞെടുപ്പ് വിജയത്തിന് മാറ്റുകൂട്ടുന്നു മറ്റൊന്ന് തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഒരു മത്സരത്തിലും ചുവരെഴുത്തതോ നോട്ടീസോ ഫ്ളക്സ് ബോര്‍ഡോ പോസ്റ്ററോ ഒന്നും ഉണ്ടാവില്ല എന്നതാണ്. ഇതിനൊപ്പം ഉച്ചഭാഷിണിയും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് ഒഴിവാക്കി. വോട്ടര്‍മാരെ നേരിട്ട് കണ്ട് വിജയം ഉറപ്പു
ഉറപ്പു വരുത്തുന്നതാണ് ഇവരുടെ രീതി. ഇതിനൊപ്പം ഇവരുടെ ഭൂരിപക്ഷം ഓരോ തവണയും വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഇടതുപക്ഷത്തിന്റെ കോട്ട എന്നറിയപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നായ വിജയരാഘവപുരം, തച്ചുടപ്പറമ്പ് എന്നിവിടങ്ങളില്‍ മാറിമാറിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ ഇരുവരും മത്സരിച്ച് തുടര്‍ച്ചയായി വിജയിച്ചു വരുന്നത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റു കൂടിയായ ഷിബുവിനെ ഇത്തവണ നഗരസഭാ ചെയര്മാന് സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണു സൂചന.