കേരളത്തെ മുക്കിയ പ്രളയത്തിന് കാരണം മഴ, അണക്കെട്ടുകൾ ഒറ്റയടിക്ക് തുറന്നതല്ല; കേന്ദ്ര ജല കമ്മിഷൻ

കേരളത്തെ മുക്കിയ പ്രളയത്തിന് കാരണം മഴ, അണക്കെട്ടുകൾ ഒറ്റയടിക്ക് തുറന്നതല്ല; കേന്ദ്ര ജല കമ്മിഷൻ

ന്യൂഡൽഹി| Rijisha M.| Last Modified ബുധന്‍, 29 ഓഗസ്റ്റ് 2018 (11:15 IST)
പ്രളയത്തിന് കാരാണം മഴ മാത്രമാണെന്ന് കേന്ദ്ര ജല കമ്മിഷന്റെ റിപ്പോർട്ട്. എല്ലാ അണക്കെട്ടുകളും ഒറ്റയടിക്കു തുറന്നത് പ്രളയത്തിനു കാരണമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തില്‍ ഉണ്ടായ അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണു ദുരന്തത്തിന് ഇടയാക്കിയത്. അണക്കെട്ടുകള്‍ നിറഞ്ഞത് അതിവേഗമാണ്.

നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രളയത്തിനാണു കേരളം സാക്ഷ്യം വഹിച്ചത്, അതിന് ഭൂപ്രകൃതിയും നിര്‍ണായക ഘടകമായി. കയ്യേറ്റങ്ങളും വികലമായ വികസനവും സ്ഥിതി രൂക്ഷമാക്കിയെന്നും ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി സുഭാഷ് ചന്ദ്ര വ്യക്തമാക്കി.

അതേസമയം, പ്രളയത്തിൽ തകർന്ന കേരളത്തെ കൈപിടിച്ചുയർത്തുന്നതിന് സാമ്പത്തിക സഹായത്തെക്കുറിച്ച് ചർച്ച നടത്താൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ലോകബാങ്ക്, ഏഷ്യൻ വിനകസന ബാങ്ക് പ്രതിനിധികളും ഇന്ന് കേരളത്തിലെത്തും. പ്രളയത്തിലുണ്ടായ നഷ്ടവും പുനർനിർമാണത്തിനുള്ള രൂപരേഖയും സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ ശേഖരിക്കാനാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ സംഘം കേരളത്തിലേക്ക് വരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :