ടെസ്റ്റിൽ ഏറ്റവും പിന്നിൽ കേരളം, പ്രതിദിന കേസ് വർധന നിരക്കിലും ഒന്നാമത്

അഭിറാം മനോഹർ| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (12:10 IST)
കേരളത്തിലെ കൊവിഡ് സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്രസർക്കാരിന്റെ പഠനം. പ്രതിദിന കൊവിഡ് വർധന നിരക്കിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്നും പോസിറ്റീവ് ആകുന്നവരുടെ നിരക്കിൽ കേരളം രണ്ടാം സ്ഥാനത്താണെന്നും പഠനം പറയുന്നു. അൺലോക്ക് 4 നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

രാജ്യത്ത് അൺലോക്ക് 4 നടപ്പിലാക്കുന്നതിനായി ഓഗസ്റ്റ് 13 മുതൽ 19 വരെ കേന്ദ്ര ആരോഗ്യമന്ത്രാൽഅയം പഠനം നടത്തിയിരുന്നു. ഇതിൽ കേരളമടക്കം 15 സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനത്തിൽ ആശങ്കാജനകമായ സ്ഥിതിയുള്ളതായി കണ്ടെത്തി. 4.30 ശതമാനമാണ് കേരളത്തിലെ രോഗവർധനയുടെ നിരക്ക്. കൊവിഡ് പോസിറ്റീവാകുന്നവരുടെ നിരക്കിൽ മഹാരാഷ്ട്രക്ക് പിന്നിൽ രണ്ടാമതാണ് കേരളം.17.80 ശതമാനം ആണ് കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ നിരക്ക്.

അതേസമയം കേരളത്തിൽ ടെസ്റ്റിംഗും കുറവാണെന്ന് പഠനം പറയുന്നു. -6.23 ശതമാനമാണ് കേരളത്തിലെ പരിശോധനാനിരക്ക്. പരിശോധനാ നിരക്കില്‍ കേരളമാണ് ഏറ്റവും പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :