സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (10:39 IST)
ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചത് രാജ്യത്തെ പാവങ്ങളോടുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കോവിഡ്ക്കാലത്ത് ലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് ഉപജീവനത്തിന് ആശ്രയമായിരുന്നു തൊഴിലുറപ്പ് പദ്ധതി. ഉയര്‍ന്നുവരുന്ന തൊഴിലില്ലായ്മയുടെയും ജീവിത പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ പദ്ധതിയുടെ വിഹിതം കൂട്ടണമായിരുന്നു
60,000 കോടി രൂപ മാത്രമാണ് ഇപ്പോള്‍ വകയിരുത്തിയിട്ടുള്ളത്. 2.72 ലക്ഷം കോടി രൂപയെങ്കിലും വകയിരുത്തണമായിരുന്നു. ഈ ജനസേവ പദ്ധതി ഇല്ലാതാക്കാന്‍ അധികാരം ഏറ്റനാള്‍ മുതല്‍ മോദി സര്‍ക്കാര്‍ ശ്രമം നടത്തുകയാണ് രാജേഷ് ആരോപിച്ചു.