സിമന്റ് വില കുത്തനെ ഇടിഞ്ഞു താഴ്ന്നു; ഒരു മാസം കൊണ്ട് 430ല്‍ നിന്ന് 330ലെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 22 ജനുവരി 2024 (11:10 IST)
സിമന്റ് വില കുത്തനെ ഇടിഞ്ഞു താഴ്ന്നു. ഒരു മാസം കൊണ്ട് 430ല്‍ നിന്ന് 330 ലെത്തി. നിര്‍മ്മാണ കരാറുകാരുടെ മെല്ലെ പോക്കും ലൈഫ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍മ്മാണം പ്രതിസന്ധിയിലായതിനെ തുടര്‍ന്നുമാണ് വിലയിടിഞ്ഞത്. കൊവിഡ് കാലത്തെ വിലയ്ക്ക് സമം ആയിരിക്കുകയാണ് ഇപ്പോള്‍. കൂടാതെ അമിതമായ ഉല്‍പാദനവും വിലയിടിവിനു കാരണമായിട്ടുണ്ട്. പുതിയതായി നിരവധി കമ്പനികളാണ് സിമന്റ് നിര്‍മ്മാണ രംഗത്ത് കടന്നു വന്നിട്ടുള്ളത്. കൂടാതെ സിമന്റ് അധികകാലം സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കാത്തതും വിലയിടിവിനു കാരണമാണ്.

വിലകുറച്ച് ഉല്‍പ്പന്നങ്ങള്‍ പരമാവധി വിറ്റഴിക്കാനാണ് നിര്‍മാതാക്കള്‍ നോക്കുന്നത്. ചില്ലറ വില്‍പ്പനക്കാര്‍ക്കാണ് ഇതോടെ വലിയ അടിയായത്. ചെറുകിട വ്യാപാരികളെ സിമന്റിലെ വില വ്യതിയാനങ്ങള്‍ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. പലരും കച്ചവടം നിര്‍ത്തുകയാണ്. ഇനിയും സിമന്റിന്റെ വില ഇടിയും എന്നാണ് കണക്കാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :