കൊച്ചി|
JOYS JOY|
Last Modified വ്യാഴം, 10 ഡിസംബര്‍ 2015 (08:29 IST)
സോളാര്‍ കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ സരിത എസ് നായരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഒപ്പമുള്ള ദൃശ്യം തന്റെ പക്കല്‍ ഇല്ലെന്ന് ബിജു രാധാകൃഷ്ണന് ഇന്ന് സോളാര്‍ കമ്മീഷനെ അറിയിച്ചേക്കും. സി ഡി ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന് നല്കിയ അവസാന ദിവസമാണ് ഇന്ന്.
കമ്മീഷന് നല്കിയ മൊഴി തിരുത്തിയാല്‍ എന്ത് നടപടിയുണ്ടാകുമെന്നത് സംബന്ധിച്ച് ബിജു രാധാകൃഷ്ണന് ബുധനാഴ്ച നിയമോപദേശം തേടിയിരുന്നു. ഇതോടെയാണ് ബിജു മൊഴി മാറ്റിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശം സി ഡിയില്‍ ഉണ്ടെന്നും ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷന് മുമ്പില്‍ മൊഴി നല്കവേ പറഞ്ഞിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് സി ഡി ഡിസംബര്‍ പത്തിനകം ഹാജരാക്കാന്‍ കമ്മീഷന് ബിജുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍, സി ഡി തന്റെ പക്കല്‍ ഇല്ലെന്നും ഹാജരാക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടുവെന്നും ബിജു ഇന്ന് കമ്മീഷന് മുമ്പാകെ മൊഴി മാറ്റി നല്‍കിയേക്കും.