ബംഗളൂരു|
Last Modified ചൊവ്വ, 13 സെപ്റ്റംബര്‍ 2016 (09:56 IST)
സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ സമരക്കാരോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആഹ്വാനം ചെയ്തു.
തങ്ങളോട് കാണിച്ചത് അനീതിയാണെന്നും എന്നാല്‍ പ്രതിഷേധം സമാധാനപരം ആയിരിക്കണമെന്നും
കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര ആഹ്വാനം ചെയ്തു.
കാവേരിനദീജല തര്‍ക്കത്തെ തുടര്‍ന്നാണ് കര്‍ണാടകയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കാവേരിയിലെ ജലം തമിഴ്നാടിന് നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ വ്യാപക അക്രമമാണ് ഉണ്ടായത്. പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് വെടിവെച്ചതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.