കളമശ്ശേരി|
Last Modified തിങ്കള്‍, 10 ജൂണ്‍ 2019 (16:12 IST)
വിവാഹ സത്‌കാരത്തിനിടെ ഐസ്‌ക്രീം തീര്‍ന്നതിനെ തുടര്‍ന്ന് കാറ്ററിംഗ് ജീവനക്കാരനെ വധുവിന്റെ കൂടെ എത്തിയ സംഘം മര്‍ദ്ദിച്ചവശനാക്കി. ശനിയാഴ്‌ച വൈകിട്ട് കളമശേരി പൊലീസ് സ്‌റ്റേഷന് സമീപമുള്ള ഓഡിറ്റോറിയത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
വധുവിന്റെ ഭാഗത്ത് നിന്നും എത്തിയ ഒരു കൂട്ടം യുവാക്കളാണ് പ്രശ്‌നമുണ്ടാക്കിയത്. ഐസ്ക്രീം ലഭിക്കാത്തത് ഇവര്‍ ചോദ്യം ചെയ്‌തു. ഐസ്‌ക്രീം തീര്‍ന്നെന്ന് കാറ്ററിംഗ് ജീവനക്കാരന്‍ പറഞ്ഞെങ്കിലും യുവാക്കള്‍ ബഹളമുണ്ടാക്കി.
തര്‍ക്കം രൂക്ഷമായതോടെ ഐസ്ക്രീം സൂക്ഷിച്ച പെട്ടി യുവാക്കള്‍ പരിശോധിച്ചു. ഇതില്‍ വരനും വധുവിനുമായി
മാറ്റിവച്ച ഐസ്ക്രീം കണ്ടതോടെ ജീവനക്കാരെ യുവാക്കള്‍ കൈയേറ്റം ചെയ്‌തു.
മര്‍ദ്ദനത്തില്‍ പരുക്കേറ്റ ജീവനക്കാരന്‍ പൊലീസില്‍ പരാതി നല്‍കിയതോടെ കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടയും വധുവിന്റെ ബന്ധുക്കളും വിഷയത്തില്‍ ഇടപ്പെട്ടു. തുടര്‍ന്ന് പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു.