അഭിറാം മനോഹർ|
Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (15:00 IST)
വ്യാജമേൽവിലാസം നൽകി കൊവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെതിരെ കേസെടുത്തു. ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ ചുമത്തിയാണ് പോത്തങ്കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലാണ് കെഎം അഭിജിത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അഭി എന്ന പേരായിരുന്നു പരിശോധനയ്‌ക്ക് നൽകിയിരുന്നത്. എന്നാൽ അഭി എന്ന പേരിൽ അന്വേഷണം നടന്നപ്പോളാണ് അങ്ങനെയൊരാളില്ലെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റാണെന്നും വ്യക്തമായത്. തുടർന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ കേസ് നൽകുകയായിരുന്നു.