വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് 18 ലക്ഷം രൂപ വാങ്ങി: ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

അഭിറാം മനോഹർ| Last Updated: വ്യാഴം, 23 നവം‌ബര്‍ 2023 (16:08 IST)
വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ കേസ്. കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചതായി കണ്ണപുരം ചൂണ്ട സ്വദേശി സരീഗ് ബാലഗോപാലാണ് പരാതി നല്‍കിയത്. പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

ഉഡുപ്പി സ്വദേശികളായ രാജീവ്കുമാര്‍, കെ വെങ്കിടേഷ് കിനി എന്നിവര്‍ പണം വാങ്ങിച്ചതായും പരാതിയില്‍ പറയുന്നു. പണം തിരികെ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്നാണ് ശ്രീശാന്ത് പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :